Sorry, you need to enable JavaScript to visit this website.

12 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് യു.എ.ഇ നീക്കുന്നു

അബുദാബി- പന്ത്രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കാനൊരുങ്ങി യു.എ.ഇ.
വാകസിന്‍ സ്വീകരിച്ച പൗരന്മാരെ ഞായറാഴ്ച വൈകിട്ട് ആറു മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കും. കെനിയ, താന്‍സാനിയ, എത്യോപ്യ, നൈജീരിയ, കോംഗോ, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, എസ്വതിനി, ലെസോത്തോ, മൊസാംബിക്ക്, നമീബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്കാണ് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്ററും സ്വീകരിച്ചവര്‍ക്കാണ് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കുകയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നവംബര്‍ ,ഡിസംബര്‍ മാസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിമാന വിലക്ക് ഏര്‍പ്പെടുത്തിയത്.

 

Latest News