Sorry, you need to enable JavaScript to visit this website.

പ്രവാസികളിൽ രോഗലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ചാൽ മതിയെന്ന് തീരുമാനം

തിരുവനന്തപുരം- നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളിൽ രോഗലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ചാൽ മതിയെന്ന് തീരുമാനം. രോഗലക്ഷണം ഉള്ളവർക്ക് മാത്രം സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയാൽ മതിയെന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. 
രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന നിർദ്ദേശവും യോഗം അംഗീകരിച്ചു. വിമാനതാവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഇടാക്കരുതെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു.
 

Latest News