തിരുവനന്തപുരം- കണ്ണൂർ വി.സി നിയമനത്തിൽ മന്ത്രി ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. വി.സിയെ നിയമിക്കാൻ ഗവർണറുടെ മുന്നിൽ അനാവശ്യ സമർദ്ദം ചെലുത്തിയിട്ടില്ലെന്നും വീണ്ടും അവസരം നൽകുന്നത് നല്ലതാകും എന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നും അത് ചാൻസലർ സ്വീകരിച്ചുവെന്നും ലോകായുക്ത കണ്ടെത്തി. ചാൻസലറായ ഗവർണർക്ക് ആവശ്യമെങ്കിൽ മന്ത്രിയുടെ നിർദ്ദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയിൽ തെറ്റായ വഴി സ്വീകരിച്ചിട്ടില്ലെന്നും പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും ലോകായുക്ത കൂട്ടിച്ചേർത്തു.