തിരുവനന്തപുരം- കേരളത്തിൽ സ്‌കൂളുകളും കോളേജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. സ്‌കൂളുകൾ ഈ മാസം 14 മുതലും കോളേജുകൾ ഏഴു മുതലും തുറക്കും. ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളാണ് തുറക്കുന്നത്. പത്ത്, പ്ലസ് ടു കോളേജ് ക്ലാസുകൾ ഏഴിന് തുടങ്ങും. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്നായിരുന്നു നേരത്തെ സ്‌കൂളുകൾ അടച്ചത്. ആരാധനാലയങ്ങളിൽ ഇരുപത് വീതം പേരെ പങ്കെടുപ്പിക്കാം. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരും. ആറ്റുകാൽ പൊങ്കാല വീടുകളിൽ നടത്താമെന്നും ക്ഷേത്ര പരിസരത്ത് 200 പേരെ പങ്കെടുപ്പിക്കാമെന്നും തീരുമാനിച്ചു.