കൊച്ചി- നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദ സാംപിള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് പ്രതികള്‍ കൈപ്പറ്റിയില്ല.
ഇന്നു നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടിസ് നല്‍കിയത്. നോട്ടിസുമായി ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീടുകളിലെത്തിയെങ്കിലും ഇവ കൈപ്പറ്റാന്‍ പ്രതികളൊ കുടുംബാംഗങ്ങളോ തയാറായില്ല. ഇതോടെ നോട്ടിസ് വീടിന്റെ ഭിത്തിയില്‍ പതിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.
ഗൂഢാലോചന നടത്തുന്നതിന്റെ തെളിവായി ലഭിച്ച ശബ്ദവുമായി താരതമ്യം ചെയ്യുന്നതിന് പ്രതികളുടെ ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.