കൊച്ചി- സഹോദര സമുദായത്തിലുള്ളവർ പോലും വിളിച്ച് പിന്തുണവാഗ്ദാനം ചെയ്യുന്നതായും സമൂഹം കൂടെയുണ്ടെന്നും എം.എം അക്ബറിന്റെ ഭാര്യ. എം.എം അക്ബറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മാറ്റുന്നതിനിടെയുള്ള ഇടവേളയിൽ അക്ബറുമായി സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഭാര്യ ലൈല ഇക്കാര്യം പറഞ്ഞത്. ലൈലയുടെ സഹോദരൻ ആരിഫ് സെയ്ൻ ഇക്കാര്യം വിശദീകരിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ സഹോദരീ ഭർത്താവ് എം.എം. അക്ബറിനെ എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതിൽ ഹാജരാക്കി വാദം കേട്ടതിന് ശേഷം, ജയിലിലേക്ക് മാറ്റുന്നതിന് മുമ്പുള്ള അര മണിക്കൂർ ഇടവേളയിൽ അദ്ദേഹത്തിന്റെ ഭാര്യ ലൈല (എന്റെ നേർ സഹോദരി) അദ്ദേഹവുമായി സംസാരിച്ചു. പോലിസ് ഒരുക്കിക്കിക്കൊടുത്ത കസേരയിൽ ഇരുന്നായിരുന്നു സംസാരം. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ചിരിച്ചുകൊണ്ട് സ്വീകരിച്ച ഭർത്താവിന്റെ അരികിലിരുന്ന് അദ്ദേഹത്തിന്റെ കൈപിടിച്ച് അവൾ പറഞ്ഞു. നിങ്ങൾ വിഷമിക്കേണ്ട. അല്ലാഹു കൂടെയുണ്ട്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി കാലത്തിനിടെ പുറം ലോകത്ത് നടക്കുന്നതിന്റെ ചെറിയ ചിത്രം വിവരിച്ചു. ലക്ഷക്കണക്കായ മനുഷ്യരുടെ പ്രാർത്ഥനകളും കുറെയേറെ നല്ല മനസുകളും നിങ്ങളുടെ കൂടെയുണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ല. കൊല നടത്തിയിട്ടില്ല, പീഡനം നടത്തിയിട്ടില്ല, സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടില്ല. വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഒരാൾ പോലും അങ്ങനെ വിശ്വസിക്കുന്നില്ല. അമുസ്‌ലിംകളായ എന്റെ സുഹൃത്തുക്കൾ എന്നെ വിളിച്ച് ആശ്വസിപ്പിക്കുന്നു. അധീരയാകാതിരിക്കാൻ ആവശ്യപ്പെടുന്നു. അക്ബർ ഭീകരനല്ല, വർഗീയവാദിയല്ല എന്നവർ പറയുന്നു. ഒന്നും സംഭവിക്കില്ല എന്ന് ഉള്ളിൽ തട്ടി അവർ ആശ്വസിപ്പിക്കുന്നു. കേരള മുസ്‌ലിംകൾ ഇത്രമാത്രം ഒരു കാര്യത്തിൽ ഒറ്റക്കെട്ടായതിന് സമീപ ചരിത്രത്തിൽ സമാനതകളില്ല.
'ഇതുവരെ നാം മക്തി തങ്ങളുടെയും സാക്കിർ നായിക്കിന്റെയുമൊക്കെ ഗണത്തിലായിരുന്നുവെങ്കിൽ ഇന്ന് നാം നിരപരാധരായിരുന്നിട്ടും ജയിലിലടക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ട അഹമ്മദ് ബിൻ ഹംബലിന്റെയും ശെയ്ഖുൽ ഇസ്‌ലാമിന്റെയും ഗണത്തിലാണ്.
ഇടക്ക് അക്ബർ ചോദിച്ചു. നിന്റെയും കുട്ടികളുടെയും വർത്തമാനമെന്താ?'
'സുഖം, ഞങ്ങളെ ഓർത്ത് വിഷമിക്കരുത്. മക്കൾ എല്ലാം നേരത്തെ മാനസികമായി സജ്ജരാണ്. ഇന്നലെ അത്വീഫ് (മൂത്ത മകൻ) വിളിച്ചിരുന്നു (ജയ്പൂരിൽ ഡിഗ്രി വിദ്യാർഥിയാണവൻ) അവൻ എന്നെ ആശ്വസിപ്പിച്ചു, 'ഉമ്മാ, ചരിത്രം പരിശോധിച്ചാൽ ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണമല്ലേ. ജയിൽവാസം ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല, നിങ്ങൾ ഉറച്ചു നിൽക്കൂ,' നിമിഷാർദ്ധ നേരത്തേക്ക് സജലങ്ങളായ കണ്ണുകൾ തുടച്ചു കൊണ്ട് അക്ബർ പറഞ്ഞു. വിഷമം കൊണ്ടല്ല, അഭിമാനം കൊണ്ടാണ്.'
അരമണിക്കൂർ ഭർത്താവുമായി സംസാരിച്ച് ചിരിച്ചു കൊണ്ട് പുറത്തുവന്ന എന്റെ സഹോദരി, കോടതി വരാന്തയിലുണ്ടായിരുന്ന അക്ബറിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പകർന്നു നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല. കൂടെപ്പിറപ്പിനെയോർത്ത് അഭിമാനത്തോടെ