കൊച്ചി- സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാവാശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.
ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. പദ്ധതിയുടെ ഡിപിആര്‍ അടക്കമുള്ള വിശദാംശങ്ങളിലേക്ക് കോടതി കടന്നിരിക്കുന്നുവെന്നും ഹരജിക്കാര്‍ ഉന്നയിക്കാത്ത വാദങ്ങളാണ് കോടതി പരിശോധിക്കുന്നതെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
സര്‍വേ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി സമീപിച്ച പത്ത് പേരുടെ സര്‍വേ നടപടികളാണ് നേരത്തെ കോടതി തടഞ്ഞിരുന്നത്.