കൊച്ചി- മീഡിയ വൺ ചാനലിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിന് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ തിങ്കളാഴ്ച വരെ നീട്ടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചാനലിന് വിലക്ക് ഏര്‍പ്പെടുത്താനുളള കാരണം പരസ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു. കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധ്യമല്ലെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് കേസ് നീട്ടിയത്.