മലയാളി നഴ്‌സ് ഒമാനില്‍ നിര്യാതയായി

മസ്‌കത്ത്- മലയാളി നഴ്‌സ് ഒമാനില്‍ അന്തരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശിയായ വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ (41) ആണ് മരിച്ചത്. ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു മരണം.

സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് ജോമോന്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. തൃശുര്‍ ഒല്ലൂരിലായിരുന്നു താമസം. കേരളത്തില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത ഷീന രണ്ടു വര്‍ഷം മുമ്പാണ് ഒമാനിലെത്തുന്നത്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

 

 

Latest News