കോഴിക്കോട്- കോഴിക്കോട്ട് സംഘര്‍ഷം, ഒരാള്‍ കുത്തേറ്റ് മരിച്ചു. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആളാണ് മരിച്ചത്. ഫറോക്ക് ി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണം.ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കോഴിക്കോട്ടെ നിരത്തുകളില്‍ സന്ധ്യയ്ക്ക് മുമ്പെ പോലീസ് സാന്നിധ്യം കുറവാണെന്ന് ആക്ഷേപമുണ്ട്.