കണ്ണൂർ - കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര വിമാന പ്രതിദിന സർവീസുകൾ വെട്ടിചുരുക്കി. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് സർവീസ് പുന:സ്ഥാപിക്കുമെന്നാണ് കിയാൽ അധികൃതർ പറയുന്നത്. കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് വിവിധ ആഭ്യന്തര സെക്ടറുകളിലേക്കുള്ള പ്രതിദിന സർവീസുകളുടെ ദിവസം ചുരുക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ ദിവസം രാജ്യത്ത് ഉടനീളം 20 ശതമാനം സർവീസുകൾ ചുരുക്കിയതിന്റെ ഭാഗമായി ഇൻഡിഗോ കണ്ണൂരിൽ നിന്നുള്ള നാലുസർവീസുകൾ ചുരുക്കിയിരുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വീണ്ടും പ്രതിദിന സർവീസായി ഉയർത്തുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, ഗോവ, ചെന്നൈ, ഹൈദരാബാദ് എന്നീ ടൗണുകളിലേക്കുള്ള പ്രതിദിന സർവീസുകളാണു ഇപ്പോൾ ദിവസം കുറച്ചത്.