റിയാദ് - സൗദി അറേബ്യയുടെ കരുതൽ വിദേശ ആസ്തികൾ കഴിഞ്ഞ വർഷം 0.4 ശതമാനം തോതിൽ വർധിച്ചതായി കണക്ക്. കഴിഞ്ഞ വർഷം കരുതൽ ആസ്തികളിൽ 640 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷാവസാനത്തോടെ കരുതൽ ആസ്തികൾ 1.71 ട്രില്യൺ റിയാലായി ഉയർന്നു. 2020 ൽ ഇത് 1.7 ട്രില്യൺ റിയാലായിരുന്നു.
എന്നാൽ കഴിഞ്ഞ നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബറിൽ കരുതൽ ആസ്തികൾ 1.9 ശതമാനം തോതിൽ കുറഞ്ഞു. നവംബറിൽ കരുതൽ ആസ്തികൾ 1.74 ട്രില്യൺ റിയാലായിരുന്നു. ഒരു മാസത്തിനിടെ കരുതൽ ആസ്തികളിൽ 3,390 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്.