പാലക്കാട് - ഫീസടക്കാനാകാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പാലക്കാട് ഉമ്മിനിയിൽ സുബ്രഹ്‌മണ്യൻ- ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് മരിച്ച ബീന. കുളിക്കാനായി മുറിയിൽ കയറിയ ബീനയെ ഏറെനേരെ കഴിഞ്ഞിട്ടും പുറത്തിറങ്ങി കണ്ടില്ല. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടി തുറന്നപ്പോൾ റൂമിനുളളിലെ ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളേജിൽ പോയിരുന്നു. എന്നാൽ ഫീസടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാൽ സർവകലാശാലയെ സമീപിക്കാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. പരീക്ഷയെഴുതാൻ സാധിക്കാതെ വരുമോയെന്ന വിഷമത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചു.