പയ്യന്നൂര്‍- പെരിങ്ങോം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ആലക്കാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബുസ്ഫോടനം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ശനിയാഴ്ച പകല്‍ പന്ത്രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. ആലക്കോട്ടെ ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന് പരുക്കേറ്റിട്ടുണ്ട്. പയ്യന്നൂരിലെ സി.പി. എം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസിലെ മുഖ്യപ്രതിയാണ് ബിജു. വീട്ടില്‍നിന്നു ബോംബു നിര്‍മിക്കുന്നതിനിടെയോ സൂക്ഷിച്ചുവച്ചതു പൊട്ടിത്തെറിച്ചതാണോയെന്നു പോലീസ് സംശയിക്കുന്നു ഉഗ്രസ്ഫോടനത്തില്‍ ബിജുവിന്റെ രണ്ടു കൈവിരലുകള്‍ അറ്റിട്ടുണ്ട്. സ്ഫോടനം നടന്നയുടന്‍ ബിജുവിന്റെ വീട്ടിലെത്തിയ ഒരു ബൊലേറോ കാറില്‍ ഇയാള്‍ കയറിപ്പോയതായി പ്രദേശവാസികള്‍ പറയുന്നു. സംഭവസമയത്ത് ബിജുവിന്റെ ഭാര്യയും രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നു. ബിജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിങ്ങോം പോലിസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാലത്ത് മാത്രമാണ് സംഭവം നാട്ടുകാര്‍ അറിയുന്നത.്
പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജുവിന്റെ വീട്ടില്‍മബോംബുനിര്‍മാണം നടന്നുവരുന്നതായി സി.പി.എം ആരോപിച്ചു. നേരത്തെയും ഇയാളുടെ വീട്ടില്‍ ബോംബു സ്ഫോടനം നടക്കുകയും ഇയാളുടെ അമ്മക്കുള്‍പ്പെടെ സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്നു സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ ജില്ലയില്‍ പലയിടത്തും ബോംബ് നിര്‍മ്മാണം നടക്കുന്നതെന്നുംസമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍. എസ്.എസ്് ബോംബു നിര്‍മാണത്തിലൂടെ ശ്രമിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.