Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ വലിയ വിമാന സർവീസ്:ഡി.ജി.സി.എ വീണ്ടും വിശദീകരണം തേടുന്നു

 കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിനായി എയർപോർട്ട് അഥോറിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഡി.ജി.സി.എ വിശദീകരണം തേടുന്നു.അഥോറിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ച എമിറേറ്റ്‌സ്, സൗദി എയർലൈൻസ് വിമാനകമ്പനികളുടെ വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഡി.ജി.സി.എ വിശദീകരണം തേടുന്നത്.   കഴിഞ്ഞ ജനുവരി രണ്ടിനാണ് കരിപ്പൂരിൽ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട് കേന്ദ്ര കാര്യാലയത്തിന് അഥോറിറ്റി സമർപ്പിച്ചത്. തുടർന്ന് ദൽഹി കേന്ദ്ര കാര്യലയം ജനുവരി 22ന് ഡി.ജി.സി.എക്ക് റിപ്പോർട്ട് കൈമാറി. ഇവരുടെ പരിശോധനയിലാണ് റിപ്പോർട്ടിൽ പരാമർശിച്ച വിമാന കമ്പനികളുമായി ബന്ധപ്പെട്ട വിദശീകരണം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.സി.എ എയർപോർട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിനാണ് കത്ത് കൈമാറുക. കേന്ദ്ര കാര്യാലയത്തിൽ നിന്നാണ് കരിപ്പൂരിലേക്ക് കത്ത് അയക്കുക. വിമാന കമ്പനികളുടെ വിശദീകരണ കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എയുടെ അനുമതി നൽകുക.ഇതോടെ വലിയ വിമാന സർവ്വീസ് പുനരാരംഭിക്കുന്നത് വീണ്ടും വൈകുമെന്നുറപ്പായി. വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷമാണ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട വിദശീകരണം ഡി.ജി.സി.എ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News