കൊച്ചി- അരുമയായി വളര്‍ത്തിയ പൂച്ചയെ അയല്‍വാസി കൊല്ലുന്ന ദൃശ്യം യുവതി കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചു. കേസെടുത്ത് അയല്‍വാസിയെ അറസ്റ്റ് ചെയ്ത് പോലീസ്.
ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അയല്‍വാസി പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി പങ്കുവച്ചത്. യുവതിയുടെ പൂച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങളെയും കൊണ്ട് അയല്‍വാസിയുടെ ടെറസിലേക്ക് പൂച്ച പോകാറുണ്ട്. ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ലെന്ന് യുവതി പറഞ്ഞു.
ഒടുവിലത്തെ കുഞ്ഞിനെ ഇയാള്‍ തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി മൊബൈലില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതു കണ്ട ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയെ അറസറ്റ് ചെയ്തു.