കോഴിക്കോട്- വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാക്കളിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. രണ്ടു പേരെയാണ് പോലീസ് പെൺകുട്ടികൾക്കൊപ്പം പിടികൂടിയിരുന്നത്. ഇതിൽ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് രക്ഷപ്പെട്ടത്. കൊല്ലം സ്വദേശി ടോം തോമസിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തി.