റിയാദ് - വില ഉയര്‍ത്തി വില്‍ക്കാന്‍ ലക്ഷ്യമിട്ട് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ വസ്തുക്കളും വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ത്തിവെക്കുന്നതും വില്‍പനക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും നിയമ ലംഘനമാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്റ്റോക്ക് തീര്‍ന്ന ശേഷം ഉയര്‍ന്ന വിലക്ക് വില്‍ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കളും മറ്റും സ്റ്റോക്ക് ചെയ്യുന്നതും വില്‍പനക്ക് നിയന്ത്രണങ്ങളും വിലക്കുമേര്‍പ്പെടുത്തുന്നതും ശിക്ഷകള്‍ ലഭിക്കുന്ന നിയമ ലംഘനമാണ്.
ഔദ്യോഗിക വകുപ്പുകള്‍ വില നിര്‍യിച്ച ഉല്‍പന്നങ്ങള്‍ അതേ വിലക്ക് ലഭിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ട്. ഉല്‍പന്നങ്ങളിലും പ്രൈസ് ടാഗിലും രേഖപ്പെടുത്തിയ അതേ തൂക്കത്തിലും വലിപ്പത്തിലും ഉല്‍പന്നങ്ങള്‍ ലഭിക്കല്‍ ഉപയോക്താക്കളുടെ അവകാശമാണെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.