Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ലബനാനില്‍ പിടികൂടി

file

റിയാദ് - സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം ലെബനീസ് സുരക്ഷാ വകുപ്പുകള്‍ പിടികൂടി. തേയില പേക്കറ്റുകള്‍ക്കകത്ത് ഒളിപ്പിച്ച് ആഫ്രിക്കന്‍ രാജ്യം വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം കടലില്‍ വെച്ചാണ് ലെബനീസ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. തേയില പേക്കറ്റുകള്‍ക്കകത്ത് ഒളിപ്പിച്ച ലഹരി ഗുളിക ശേഖരം വഹിച്ച ബോട്ട് ബെയ്‌റൂത്ത് തുറമുഖത്തു നിന്നാണ് പുറപ്പെട്ടത്. ലെബനോന്റെ പ്രാദേശിക ജലാതിര്‍ത്തിയില്‍ വെച്ചു തന്നെ മയക്കുമരുന്ന് ശേഖരം പിടിച്ചെടുക്കാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. 430 ലേറെ തേയില കാര്‍ട്ടണുകളിലാണ് മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്.

പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും മറ്റു ചരക്കു ലോഡുകളിലും ഒളിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും ലെബനോനില്‍ നിന്ന് മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്തുന്നത് ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ മയക്കുമരുന്ന് കടത്ത്  പരാജയപ്പെടുത്താന്‍ ലെബനീസ് സുരക്ഷാ വകുപ്പുകള്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും മറ്റു ചരക്കു ലോഡുകളിലും ഒളിപ്പിച്ച് ലെബനോനില്‍ നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ സമീപ കാലത്ത് സൗദി സുരക്ഷാ വകുപ്പുകള്‍ പരാജയപ്പെടുത്തിയിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മയക്കുമരുന്ന് കടത്ത് തടയാന്‍ ലെബനീസ് സുരക്ഷാ വകുപ്പുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ലെബനോനില്‍ നിന്നുള്ള ഇറക്കുമതി സൗദി അറേബ്യ പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

 

 

Latest News