അബുദാബി- പത്തു കോടി കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് മരുഭൂമിയെ ഹരിതാഭമാക്കാനുള്ള യജ്ഞത്തിനു യു.എ.ഇ തുടക്കമിട്ടു. ഒരു കോടി ദിര്‍ഹമാണ് ഇതിനു ചെലവ് കണക്കാക്കുന്നത്. 8 വര്‍ഷത്തിനകം ലക്ഷ്യം കാണും.
നിലവിലുള്ള കണ്ടല്‍കാടുകള്‍ക്ക് പുറമെയാണ് പുതിയ പദ്ധതികള്‍. രാജ്യത്തിന്റെ ഹരിതവത്ക്കരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അബുദാബിയിലെ ജുബൈല്‍ ഐലന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ദ്വീപില്‍ 10 വര്‍ഷത്തിനകം 10 ലക്ഷം കണ്ടല്‍ മരങ്ങള്‍ നടുമെന്ന് പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി 3.5 ലക്ഷം തൈകള്‍ നട്ടു. കൂടാതെ 5 വര്‍ഷത്തിനകം 1.82 ലക്ഷം കണ്ടല്‍ ചെടികള്‍ കൂടി നട്ടുപിടിപ്പിക്കാന്‍ ഇത്തിഹാദ് എയര്‍വേയ്സുമായി കമ്പനി ധാരണയായി. ദ്വീപിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.