Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകായുക്ത ഭേദഗതിയിൽ ഒപ്പിടരുത്; പ്രതിപക്ഷം ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം- ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധി സംഘം ഗവർണറെ കണ്ടു. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗവർണറെ കണ്ട ശേഷം നടത്തിയ പത്രസമ്മേളനത്തിൽ വി.ഡി സതീശൻ ആരോപിച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. എല്ലാ വശങ്ങളും പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ 11:30 നാണ്  യു.ഡി.എഫ് പ്രതിനിധി സംഘം രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.എം.എ സലാം, മോൻസ് ജോസഫ്, എ.എ അസീസ്, സി.പി ജോൺ, ജി ദേവരാജൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറെ നേരിൽക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാൻ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.
ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയുണ്ട്. സിപിഐ ഇക്കാര്യത്തിൽ വിമർശനസ്വരമുയർത്തുന്നുണ്ട്.  എന്നാൽ നയമസഭ ഇപ്പോൾ കൂടാനാവാത്തസാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നതെന്നാണ് ധനമന്ത്രി പി.രാജീവിന്റെ നിലപാട്. സർക്കാർ നിലപാടിന് പിന്തുണയുമായി സാഹിത്യകാരൻ എൻ എസ് മാധവൻ മുന്നോട്ട് വന്നു. ട്വിറ്ററിലൂടെയാണ് എൻ എസ് മാധവൻ തന്റെ നിലപാട് വ്യക്തമാക്കിയത്. നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാൻ അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥയാണ് ഭേദഗതിയിലൂടെ സർക്കാർ നീക്കം ചെയ്യുന്നത്. ഈ  യാഥാർത്ഥ്യം മറച്ചുപിടിക്കുന്ന മലയാള മാധ്യമങ്ങളുടെ നിലപാട് ദയനീയമാണെന്നും എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.
 

Latest News