അല്‍ഖര്‍ജ്- ശക്തമായ കാറ്റില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് 12 പേര്‍ക്ക് പരിക്കേറ്റു. വ്യഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയ്ക്കിടെയാണ് സ്ത്രീകള്‍ക്കുമേല്‍ ബോര്‍ഡ് വീണത്.
റെഡ്ക്രസന്റിന്റെ നാല് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയിലെത്തിച്ചു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
തലസ്ഥാന നഗരിയായ റിയാദ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച കനത്ത മഴയാണ് പെയ്തത്. വെള്ളം കയറിയതിനെ തുടര്‍ന്ന് റിയാദില്‍ ചില റോഡുകളില്‍ ട്രാഫിക് പോലീസ് ഗതാഗതം തിരിച്ചുവിട്ടു. അല്‍ഉലയ്യ, അല്‍ദുബാബ് അടിപ്പാതകളിലും മറ്റേതാനും സ്ഥലങ്ങളിലുമാണ് ഗതാഗതം തിരിച്ചുവിട്ടത്. മഗ്രിബ് ബാങ്ക് വിളിക്കുന്നതിനു തൊട്ടുമുമ്പാണ് തലസ്ഥാന നഗരിയില്‍ മഴ ആരംഭിച്ചത്. തുടര്‍ന്ന് റിയാദിലെ നിരവധി മസ്ജിദുകളിലും മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ചു. റിയാദില്‍ മഴ ഒരു മണിക്കൂറിലേറെ നേരം നീണ്ടുനിന്നു. കിംഗ് ഖാലിദ്, ഖുറൈസ് റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. മഴക്കിടെ 13 വാഹനാപകടങ്ങളടക്കം 231 പരാതികളാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് റിയാദ് ട്രാഫിക് പോലീസ് വക്താവ് ലെഫ്. കേണല്‍ നവാഫ് അല്‍സുദൈരി അറിയിച്ചു.