റിയാദ് - സൗദി, ഇറാഖ് പവര്‍ഗ്രിഡുകളെ പരസ്പരം ബന്ധിക്കുന്നത് മേഖലാ വൈദ്യുതി വിപണിക്ക് കരുത്തുപകരുമെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പവര്‍ഗ്രിഡുകളെ പരസ്പരം ബന്ധിപ്പിക്കാനുള്ള ധാരണാ പത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഊര്‍ജ മന്ത്രി. വൈദ്യുതി വ്യാപാരത്തിനുള്ള മേഖലാ വിപണി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് സൗദി, ഇറാഖ് പവര്‍ഗ്രിഡുകളെ പരസ്പരം ബന്ധിക്കുന്നത് ശക്തിപകരും. വൈദ്യുതി, ഗ്യാസ്, പെട്രോകെമിക്കല്‍സ് അടക്കം സര്‍വ മേഖലകളിലും സൗദി, ഇറാഖ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിര്‍ദേശാനുസരണമാണ് പവര്‍ഗ്രിഡുകളെ പരസ്പരം ബന്ധിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചത്.