മറയൂര്‍- മറയൂര്‍ പള്ളനാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പള്ളനാട് മംഗളപാറ സ്വദേശി ദുരൈരാജ്(62) ആണ് മരിച്ചത്. മംഗളം പാറഭാഗത്ത് കൃഷി ജോലിക്ക് പോയി തിരികെ വന്ന തൊഴിലാളികളാണ് ഇന്ന് വൈകിട്ട് 5 മണിയോടുകൂടി മൃതദേഹം കാണുന്നത്. മംഗളം പാറയ്ക്ക് പോകുന്ന ഒറ്റയടി പാതയില്‍ കല്ലറക്കല്‍ ജോസ് മാത്യൂവിന്റെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ഭാര്യ പൗര്‍ണ്ണമിയും മകന്‍ അരവിന്ദനും ഉദുമല്‍പേട്ടയിലാണ് താമസിക്കുന്നത്. മറയൂര്‍ എസ്‌ഐ അശോക് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.