Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശറഫിയയെ മിനി ഇന്ത്യയാക്കി മോടിപിടിപ്പിക്കാൻ മാസ്റ്റർ പ്ലാനുമായി സൗദി വിദ്യാർഥിനികൾ, മുഖംമാറും

ജിദ്ദ - ചെങ്കടലിന്റെ റാണിയും വിശുദ്ധ മക്കയുടെ പ്രവേശന കവാടവുമായ ജിദ്ദയിൽ മിനി ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന ശറഫിയ മോടിപിടിപ്പിക്കാനുള്ള പദ്ധതിയുമായി ഒരുകൂട്ടം വിദ്യാർഥിനികൾ. ദാറുൽഹിക്മ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഹിക്മ സ്‌കൂൾ ഓഫ് ഡിസൈൻ ആന്റ് ആർക്കിടെക്ചറിലെ വിദ്യാർഥിനികൾ മുൻകൈയെടുത്താണ് ഈ സംരംഭം നടപ്പാക്കുന്നത്. ലിറ്റിൽ ഇന്ത്യ ശറഫിയ പുനരുദ്ധാരണ പദ്ധതി എന്ന് പേരിട്ട പദ്ധതി ദാറുൽഹിക്മ യൂനിവേഴ്‌സിറ്റിയും ജിദ്ദയിലെ സൗദി ഉംറാൻ സൊസൈറ്റിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. 

ഹിക്മ സ്‌കൂൾ ഓഫ് ഡിസൈൻ ആന്റ് ആർക്കിടെക്ചറിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആർക്കിടെക്ചർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റീരിയർ ഡിസൈൻ എന്നിവയിലെ 33 വിദ്യാർഥികൾ സ്ഥാപനത്തിലെ ഫാക്കൽറ്റി മെമ്പർമാരുടെ മേൽനോട്ടത്തിലാണ് ശറഫിയ പുനരുദ്ധാരണത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കിയത്. കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ മോടിപിടിപ്പിച്ചും തെരുവുകളിലെ അരോചക ദൃശ്യങ്ങൾ ഇല്ലാതാക്കിയും ഏകീകൃത സൈൻബോർഡുകളും ഐക്കണുകളും രൂപകൽപന ചെയ്ത് സംസ്‌കാരസമ്പന്നമായ സമൂഹ സൃഷ്ടിയും വാഹന ഗതാഗതം മെച്ചപ്പെടുത്തുന്ന ട്രാഫിക് പഠനവും പാർക്ക് രൂപകൽപനയും വഴി ശറഫിയക്ക് പുതുജീവൻ നൽകാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഹിക്മ സ്‌കൂൾ ഓഫ് ഡിസൈൻ ആന്റ് ആർക്കിടെക്ചറിലെ ഓരോ വിഭാഗവും തങ്ങളുടെ പരിചയസമ്പത്തിനും സ്‌പെഷ്യാൽറ്റിക്കും അനുസൃതമായി നിർണിത ദൗത്യങ്ങൾ പൂർത്തിയാക്കും. 


മിനി ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന ശറഫിയയിലെ ഭൂരിഭാഗം താമസക്കാരും കേരളക്കാരാണ്. ജിദ്ദയിലെയും സൗദിയിലെ മറ്റു പ്രദേശങ്ങളെയും അപേക്ഷിച്ച് കാര്യമായ വികസനങ്ങൾക്ക് ശറഫിയ സാക്ഷ്യംവഹിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ ശറഫിയയുടെ സ്വത്വവും സംസ്‌കാരവും നഷ്ടപ്പെട്ടു. ഇക്കാര്യം കണക്കിലെടുത്താണ് ദാറുൽഹിക്മ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഹിക്മ സ്‌കൂൾ ഓഫ് ഡിസൈൻ ആന്റ് ആർക്കിടെക്ചറിലെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തിലൂടെ ശറഫിയയുടെ ആത്മാവും ഐഡന്റിറ്റിയും സംസ്‌കാരവും വീണ്ടെടുക്കാൻ സമയമായെന്ന് ജിദ്ദ നഗരസഭ തീരുമാനിച്ചത്. 

ശറഫിയ മോടിപിടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥിനികൾ ശറഫിയയുടെ സംസ്‌കാരം പരിചയപ്പെടുത്താനും കൂടുതൽ മികച്ച നിലയിൽ ഇത് എടുത്തുകാണിക്കാനും ഐക്കണുകളും സൈൻബോർഡുകളും ഏകീകൃത രീതിയിൽ രൂപകൽപന ചെയ്തിട്ടുണ്ട്. ഒരേസയമം ജോഗിംഗും ഷോപ്പിംഗും ആസ്വദിക്കാൻ ആളുകൾക്ക് കഴിയുന്ന നിലക്ക് ഇന്ററാക്ടീവ് നടപ്പാത ആർക്കിടെക്ചർ വിഭാഗം രൂപകൽപന ചെയ്തു. പ്രദേശത്തിന്റെ ഓജസ് വീണ്ടെടുക്കുന്ന നിലയിൽ സന്തോഷവും ഉണർവും നൽകുന്ന നിറങ്ങൾ കൂട്ടിച്ചേർത്ത് സുസ്ഥിര ശൈലിയിൽ റോഡുകളും പാർക്കിംഗുകളും മെച്ചപ്പെടുത്തുകയും ചെയ്തു. പരമ്പരാഗത ഇന്ത്യൻ ശൈലികൾ പ്രതിഫലിപ്പിക്കുന്ന നിലക്ക് പ്രദേശത്തെ കെട്ടിടങ്ങളുടെ മുൻവശങ്ങൾ മോടിപിടിപ്പിക്കുന്നതിനുള്ള ജോലികൾ ഇന്റീരിയർ ഡിസൈൻ വിഭാഗവും പൂർത്തിയാക്കി. ശറഫിയ നിവാസികളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്താൻ ആകർഷകവും വിനോദദായകവുമായ ഏരിയ ലഭ്യമാക്കുന്നതിന് നാശോന്മുഖമായ പാർക്ക് നവീകരണവും ഇവർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 

Latest News