മലപ്പുറം- സാങ്കേതിക കാരണങ്ങളാൽ കോവിഡ് കണക്കുകൾ വൈകുമെന്ന സംസ്ഥാന സർക്കാറിന്റെ അറിയിപ്പിനെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. തിരക്കില്ല, പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞിട്ടായാലും മതി എന്നാണ് കോവിഡ് കണക്കുകൾ വൈകുന്നതുമായി ബന്ധപ്പെട്ട വാർത്തയുടെ ചിത്രം പങ്കുവെച്ച് അബ്ദുറബ്ബ് കുറിച്ചത്.
എല്ലാ ദിവസവും ഉച്ചക്ക് മൂന്നരയോടെ പുറത്തുവരുന്ന കോവിഡ് കണക്ക് ഇന്ന് ഏറെ വൈകിയും പുറത്തുവന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് വൈകുന്നതിന് കാരണമായ സർക്കാർ വ്യക്തമാക്കുന്നത്.