Sorry, you need to enable JavaScript to visit this website.

മന്ത്രി ജി ആര്‍ അനിലിന് കോവിഡ്

തിരുവനന്തപുരം- ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ യാത്രകള്‍ ഒഴിച്ചുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ പോലീസിന്റെ കര്‍ശന പരിശോധന തുടങ്ങി. നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. അവശ്യവസ്തുക്കള്‍ തൊട്ടടുത്ത കടയില്‍നിന്ന് വാങ്ങണമെന്നും  നിയമലംഘനമുണ്ടായാല്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. .
 

Latest News