അബുദാബി- അബുദാബിയില്‍നിന്ന് ദുബായിലേക്ക് പരീക്ഷണയോട്ടം നടത്തിയ ഇത്തിഹാദ് റെയില്‍ യു.എ.ഇയുടെ സ്വപ്ന പദ്ധതിക്ക് നാന്ദി കുറിച്ചു.
2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിന്‍ ഓടിത്തുടങ്ങും. പിന്നീട് ജി.സി.സി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. യാത്രാ ട്രെയിനിന്റെ ആദ്യചിത്രവും ഇത്തിഹാദ് റെയില്‍ പുറത്തുവിട്ടു. 7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ തുടക്കത്തില്‍ ചരക്കുനീക്കത്തിനാണ് മുന്‍ഗണന നല്‍കിയതെങ്കിലും യാത്രാ സര്‍വീസ് ആരംഭിക്കുമെന്ന് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അല്‍ സില മുതല്‍ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയത്. യാത്രാ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടെ എമിറേറ്റുകള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കും.