Sorry, you need to enable JavaScript to visit this website.

ഫുട്‌ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക് ഓര്‍മയായി

കൊല്‍ക്കത്ത - മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയിലെ മികച്ച കോച്ചുമാരിലൊരാളുമായ സുഭാഷ് ഭൗമിക് (72) ഓര്‍മയായി. കിഡ്‌നി തകരാറും നെഞ്ചു വേദനയുമായി കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 23 വര്‍ഷം മുമ്പ് ഹൃദ്രോഗത്തത്തുടര്‍ന്ന് ബൈപാസ് സര്‍ജറിക്കും വിധേയനായിരുന്നു. 2003 ല്‍ ഭൗമിക് ഈസ്റ്റ്ബംഗാളിനെ ആസിയാന്‍ കപ്പ് വിജയത്തിലേക്ക് നയിച്ചത് ഇന്ത്യന്‍ ക്ലബ് ഫുട്‌ബോളിലെ മികച്ച നേട്ടങ്ങളിലൊന്നായിരുന്നു. 
ഈസ്റ്റ്ബംഗാളിനെ തുടര്‍ച്ചയായി രണ്ടു തവണ ദേശീയ ലീഗ് കിരീടത്തിലേക്ക് നയിച്ച സുഭാഷ് ഭൗമിക് പിന്നീട് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയരക്ടറെന്ന നിലയില്‍ ആ ഇരട്ട വിജയം ആവര്‍ത്തിച്ചു. 
1950 ലെ ഗാന്ധിജയന്തി ദിനത്തില്‍ ബിഹാറില്‍ ജനിച്ച ഭൗമിക് കൊല്‍ക്കത്തയിലെ രാജസ്ഥാന്‍ ക്ലബ്ബിലാണ് കരിയര്‍ ആരംഭിച്ചത്. അഞ്ചു സീസണില്‍ ഈസ്റ്റ്ബംഗാളിനും ആറു സീസണില്‍ മോഹന്‍ബഗാനും വേണ്ടി കളിച്ചു. 1970 ലെ മെര്‍ദേക്ക കപ്പിലാണ് ആദ്യം ഇന്ത്യന്‍ കുപ്പായമിട്ടത്. 1970 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 1971 ല്‍ സിംഗപ്പൂരില്‍ പെസ്റ്റ സുകാന്‍ കപ്പ് നേടുകയും ആ വര്‍ഷം സോവിയറ്റ് പര്യടനവും നടത്തുകയും ചെയ്ത ഇന്ത്യന്‍ ടീമില്‍ കളിച്ചു. ബംഗാളിനൊപ്പം നാലു തവണ സന്തോഷ് ട്രോഫി നേടി. 
കേരളത്തെയും പ്രത്യേകിച്ച് കോഴിക്കോടിനെയും മലയാളികളെയും ഏറെ ഇഷ്ടപ്പെട്ട കളിക്കാരനായിരുന്നു. 

Latest News