Sorry, you need to enable JavaScript to visit this website.

സമൂഹമാധ്യമങ്ങളില്‍ കൂടി മതവിദ്വേഷ  പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം- സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മത സ്പദര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളുടെ പ്രചാരണം വര്‍ധിച്ചതായി പോലീസ്. ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 18 മുതല്‍ ഇതുവരെ 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 44 പ്രതികളെ മാത്രമാണ് പിടികൂടിയത്.ബാക്കി പ്രതികളെ ഉടന്‍ പിടികൂടണമെന്നാണ് ജില്ലാ പോലീസ് മേധാവികള്‍ക്കുള്ള നിര്‍ദ്ദേശം. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ 32 കേസുകളില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത 16 കേസുകളില്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്തത് ഒരാളെ മാത്രം. ആലപ്പുഴയില്‍ ആര്‍എസ്എസ്എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.പോലീസ് മുന്നറിയിപ്പുണ്ടായിട്ടും വിദ്വേഷ പോസ്റ്റുകള്‍ വീണ്ടും പ്രചരിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.
 

Latest News