തിരുവനന്തപുരം- കോവളത്ത് പതിനാലുകാരിയായ വളര്‍ത്തുമകളുടെ കൊലപാതക കുറ്റം ഏറ്റെടുക്കാന്‍ പോലീസ് ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കളെ കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എത്തി. മകളുടെ മരണത്തില്‍ പോലീസ് കുറ്റവാളികളാക്കാന്‍ ശ്രമിച്ച രക്ഷിതാക്കളെ വി.ഡി സതീശന്‍ സമാധാനിപ്പിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി.ഡി സതീശന്‍ സന്ദര്‍ശനത്തിന് ശേഷം പ്രഖ്യാപിച്ചു. മാതാപിതാക്കളെ കുറ്റവാളികളാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം അപരിഷ്‌കൃതമായ അന്വേഷണമാണ് നടന്നതെന്നാണ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തുന്നത്.