Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ റെയിലിനെതിരായ പ്രക്ഷോഭ യാത്ര സമാപിച്ചു

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തി വന്ന പ്രക്ഷോഭ യാത്രയുടെ സമാപനം പുന്നോലിൽ റസാഖ് പലേരി ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി - കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സാദിഖ് ഉളിയിലിന്റെ  നേതൃത്വത്തിൽ നടത്തിയ വെൽഫെയർ പാർട്ടി ദ്വിദിന കണ്ണൂർ ജില്ലാ പ്രക്ഷോഭ യാത്ര ന്യൂ മാഹി പുന്നോലിൽ സമാപിച്ചു. ചർച്ചകൾക്കും സംവാദങ്ങൾക്കും ഇടം നൽകാതെ കെ. റെയിൽ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ  ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന്  വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. യാത്രയുടെ സമാപന സമ്മേളനം മാഹിക്ക് അടുത്ത പുന്നോലിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കണ്ണൂർ ആനയിടുക്ക്  റെയിൽവേ ഗേറ്റിനു സമീപം നൽകിയ സ്വീകരണത്തോടെ തുടങ്ങിയ രണ്ടാം ദിവസത്തെ പര്യടനം,  താഴെചൊവ്വ, എടക്കാട് ടൗൺ, മുഴപ്പിലങ്ങാട്, തലശ്ശേരി വീനസ് കോർണർ, തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരം, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പുന്നോലിൽ സമാപിച്ചു. കെ റെയിൽ വന്നാൽ ഖബർസ്ഥാൻ നഷ്ടപെടുന്ന പുന്നോൽ ജുമാ മസ്ജിദ് പരിസരത്ത് നിന്നു ജാഥാ അംഗങ്ങളെ സ്വീകരിച്ച് കൽനടയായി പുന്നോൽ ടൗണിലെ സ്വീകരണ കേന്ദ്രത്തിലേക്കു ആനയിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, ജില്ലാ ട്രഷറർ ഫൈസൽ മാടായി,  ജില്ലാ സെക്രട്ടറി മുഹമ്മദ് ഇംതിയാസ്, ജില്ലാ വൈസ് പ്രസിഡണ്ട് വി വി ചന്ദ്രൻ, ജില്ലാ സെക്രട്ടറി ലില്ലി ജെയിംസ് , ജില്ലാ സെക്രട്ടറി ടി പി ഇല്യാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു കെ സയ്യിദ്, സിപി രഹന ടീച്ചർ, സാബിറ ടീച്ചർ, കെ കെ അബ്ദുള്ള പാർട്ടി നേതാക്കളായ കളത്തിൽ ബഷീർ, സി അബ്ദുൽ നാസർ,  പിഎം അബ്ദുൽ നാസിർ എ പി അർഷാദ്, സിപി അഷ്റഫ് എന്നിവർ സംസാരിച്ചു. ജാഥാക്യാപ്റ്റൻ സാദിഖ് ഉളിയിൽ നന്ദി പറഞ്ഞു.

Latest News