Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് യുവാവിനെ കൊന്ന് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവം; വഴിയൊരുക്കിയത് പോലീസ് സമീപനം

കോട്ടയം - ഷാൻവധത്തിനു വഴിയൊരുക്കിയത്  കൊടുംക്രിമിനലുകളോടുളള അധികൃതരുടെ മൃദുസമീപനം, തെളിവെടുപ്പിൽ ഉല്ലാസത്തോടെ പ്രതി. സമാധാനപരമായിരുന്ന കോട്ടയം ജില്ലയിൽ ഗുണ്ടാ മാഫിയ സംഘത്തിന്റെ കേന്ദ്രമായി മാറിയതിൽ പരക്കെ പ്രതിഷേധം. ഗുണ്ടാ-സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പാ) നടപ്പാക്കുന്നതിൽ നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം ഗുണ്ടകൾക്കും സാമൂഹികവിരുദ്ധ പ്രവൃത്തികളിലേർപ്പെടുന്നവർക്കും ഗുണകരമാകുകയാണെന്നാണ് വിമർശനം.പോലീസ് നൽകുന്ന ശുപാർശകളിൽ 90 ശതമാനത്തിലേറെ റിപ്പോർട്ടുകളിലും തുടർനടപടികളുണ്ടാകാത്തതും നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമാകുന്നതായി പോലീസും പറയുന്നു. കാപ്പാ നിയമം വകുപ്പ് 15 പ്രകാരം ഒരു ഗുണ്ടയെ ജില്ലയിൽനിന്ന് ആറുമാസംമുതൽ ഒരുവർഷംവരെ നാടുകടത്തുന്നതിന് പോലീസിന് അധികാരമുണ്ട്. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ പദവിയിലുള്ള ഉദ്യോഗസ്ഥന് ഇത്തരത്തിൽ ഗുണ്ടയെ നാടുകടത്താനാകും.

കാപ്പാ നിയമപ്രകാരം ഗുണ്ടകളെ ജയിലിലടയ്ക്കുന്നതിന് (കരുതൽ തടങ്കൽ) ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ കലക്ടർക്കാണ്. കാപ്പാ നിയമത്തിലെ വകുപ്പ് മൂന്ന് അനുസരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഗുണ്ടകളെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെയും കുറിച്ചുള്ള പോലീസ് റിപ്പോർട്ടിൽ ക്രിമിനൽ നടപടിക്രമങ്ങളിലെ വകുപ്പുകൾപ്രകാരം ആർ.ഡി.ഒ. ആണ് കാപ്പാ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നത്. ആർ.ഡി.ഒ.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു ഗുണ്ടയെ ജില്ലാ കളക്ടർ കരുതൽ തടങ്കലിലാക്കി ജയിലിലടയ്ക്കുന്നത്. എന്നാൽ, പോലീസ് റിപ്പോർട്ടിൽ റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് കാപ്പാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഏറെ കാലതാമസമുണ്ടാകുന്നതായാണ് ആക്ഷേപം..

ഇത് ഗുണ്ടകൾക്കും സാമൂഹികവിരുദ്ധർക്കുമെതിരേ നിയമം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ തടസ്സമാകുന്നതായി പോലീസ് വിലയിരുത്തുന്നു കാപ്പാ ബോർഡിനെ സമീപിക്കുമ്പോൾ രാഷ്ട്രീയകാരണങ്ങൾ. പോലീസ് സ്വമേധയാ എടുക്കുന്ന കേസുകൾ, താത്പര്യങ്ങൾ, കുടുംബപ്രശ്‌നങ്ങൾ തുടങ്ങി പലകാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസിന്റെ ശുപാർശ തള്ളിക്കളയുന്ന സാഹചര്യവുമുണ്ടാകുന്നു. പ്രതിയുമായുളള തെളിവെടുപ്പിനെ കഴിഞ്ഞദിവസം വിജയചിഹ്നം ഉയർത്തികാട്ടുകയുംചെയ്ത ചിത്രങ്ങളും പുറത്തുവന്നു. പ്രതി ജോമോന്് സംഭവശേഷവും കൂസലില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
 

Latest News