Sorry, you need to enable JavaScript to visit this website.

അങ്കമാലിയില്‍ കെ റെയില്‍ സ്ഥലപരിശോധനയ്‌ക്കെത്തിയ  ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

കൊച്ചി- അങ്കമാലി എളവൂരില്‍ കെ റെയില്‍ സ്ഥലപരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കെ റെയില്‍ കുറ്റികള്‍ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ മടങ്ങി.
എറണാകുളം തൃശൂര്‍ ജില്ല അതിര്‍ത്തിയില്‍ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂര്‍ പാറക്കടവിലൂടെയാണ് നിര്‍ദ്ദിഷ്ട കെറെയില്‍ പാത. ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികള്‍ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായാണ് നാല് കെ റെയില്‍ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്ത് നാട്ടുകാര്‍ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി.
എളവൂര്‍ പാറക്കടവില്‍ ജനവാസ കാര്‍ഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെറെയില്‍ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ നാട്ടുകാര്‍ സമര സമിതി രൂപീകരിച്ചിട്ടുണ്ട്. തുടര്‍ പരിശോധനയ്‌ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികള്‍ നാട്ടാനോ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തിയാല്‍ ഇനിയും തടയുമെന്ന നിലപാടിലാണ് സമര സമിതി
 

Latest News