അങ്കമാലി- പിന്നോട്ടെടുത്ത ക്രെയിന്റെ അടിയിൽപെട്ട യുവാവിന്ന് ചക്രം കയറിയിറങ്ങി ദാരുണാന്ത്യം. വെറ്റിലപ്പാറ സ്വദേശി പുലികോട്ടുപ്പറമ്പിൽ പി സി അഖിൽ (22 ) ആണ് ക്രെയിനിന്റെ അടിയിൽപെട്ട് മരിച്ചത്. തുറവൂരിൽ മംഗലി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്. തടി എടുക്കാനെത്തിയ ക്രെയിനിന്റെ സഹായിയായിരുന്നു അഖിൽ. തടിയെടുത്ത ക്രെയിൻ പിന്നോട്ടെടുക്കാൻ സഹായിക്കുന്നതിനിടെ ചെരിപ്പ് സമീപത്ത് കെട്ടിയിരുന്ന കയറിൽ ഉടക്കി താഴെ വീഴുകയായിരുന്നു.ഇത് അറിയാതെ പിന്നോട്ടെടുത്ത ക്രെയിൻ അഖിലിന്റെ തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരണം സംഭവിച്ചു.