പത്തനംതിട്ട-വടശ്ശേരിക്കരയില്‍ പാലത്തിനടിയില്‍നിന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി . ശബരിമലയിലേക്ക് തിരുവാഭരണങ്ങള്‍ കൊണ്ടു പോകുന്ന പാതയിലെ വടശേരിക്കര പേങ്ങാട്ട് കടവ് പാലത്തിന്റെ അടിഭാഗത്ത് ഏഴ് ജലാറ്റിന്‍ സ്റ്റിക്കുകളാണ് ചൊവ്വാഴ്ച രാവിലെ കണ്ടത് .
ജനുവരി 22 ന് പുലര്‍ച്ചെയാണ് തിരുവാഭരണങ്ങള്‍ ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഈ പാലത്തില്‍ കൂടി കടന്നു പോകുന്നത് .അതിനാല്‍ സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കല്ലാറിന് കുറുകെയുള്ള പാലമാണിത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.