കണ്ണൂർ- മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ ആയുധങ്ങൾ കണ്ടെടുത്തു. മൂന്നു വാളുകളാണ് കണ്ടെടുത്തത്. മട്ടന്നൂർ വെള്ളാപറമ്പിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. മൂന്നു വാളുകളാണ് ഇവിടെനിന്ന് പിടികൂടിയത്. നേരത്തെ ഇവിടെനിന്ന് ഒരു വാൾ കണ്ടെടുത്തിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തിയിട്ട് ഇത്രദിവസമായിട്ടും കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാത്തതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.