ന്യൂദല്‍ഹി- രാജ്യത്തെ പ്രതിദിന കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ 2.38 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിനേക്കാള്‍ 20,000 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
സജീവകേസുകളുടെ എണ്ണം 17 ലക്ഷമായി ഉയര്‍ന്നു. 17,36,628 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 1.57 ലക്ഷം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. 94.09 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. മൊത്തം കേസുകളുടെ 4.62 ശതമാനമാണ് ഇപ്പോള്‍ സജീവകേസുകള്‍.അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 8,891 ആയി ഉയര്‍ന്നു. ഇന്നലത്തേതിനെ അപേക്ഷിച്ചു 8.31 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി.