Sorry, you need to enable JavaScript to visit this website.

സെക്രട്ടേറിയറ്റ് ജീവക്കാര്‍ക്ക് കൂട്ടത്തോടെ  കോവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം

തിരുവനന്തപുരം- സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടര്‍ന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനാല്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
 

Latest News