റിയാദ്- ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്ന ഓട്ടോമാറ്റിക് സംവിധാനത്തിന്റെ ഭാഗമായ ക്യാമറകള്‍ വീക്ഷിക്കുന്നതിന് സന്ദര്‍ശകരുടെ തിരക്ക്.
ജനാദ്രിയ ഫെസ്റ്റിവലില്‍ പൊതുസുരക്ഷാ വകുപ്പ് പവിലിയനിലാണ് ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ക്യാമറകള്‍ അടങ്ങിയ പുതിയ സംവിധാനം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. റിയാദിലും ജിദ്ദയിലും ദമാമിലും അടുത്തയാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.