റിയാദ് - കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച ബ്രിട്ടന്‍ സന്ദര്‍ശിക്കും. മാര്‍ച്ച് ഏഴിന് ലണ്ടനിലെത്തുന്ന കിരീടാവകാശി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തും.
ഭീകര വിരുദ്ധ പോരാട്ടം, സുരക്ഷാ, സാമ്പത്തിക സഹകരണം, സാമൂഹിക പരിഷ്‌കരണം എന്നിവയായിരിക്കും ചര്‍ച്ചയിലെ വിഷയങ്ങള്‍. തീവ്രവാദം, യെമന്‍ സംഘര്‍ഷം, ഇറാഖ്, സിറിയ അടക്കമുള്ള മറ്റു മേഖലാ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വെല്ലുവിളികള്‍ നേരിടുന്നതിന് സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് കിരീടാവകാശിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം സഹായകമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയും നടത്തുന്ന ചര്‍ച്ചയില്‍ സൗദി അറാംകൊയുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശകലനം ചെയ്യും.