തുറൈഫ്- അതിശൈത്യം അനുഭവിക്കുന്ന തുറൈഫിൽ ഞായറാഴ്ച താപനില താഴ്ന്ന് മൈനസ് 3 രേഖപ്പെടുത്തി.തിങ്കളാഴ്ച്ച മൈനസ് 7 ഉം ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളിൽ മൈനസ് 2, 3,4 എന്നിങ്ങനെ യായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കൂടാതെ ഐസ് മഴ വർഷിക്കാൻ
സാധ്യതയുമുണ്ട്. കഠിനമായ ശൈത്യമാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവിക്കുന്നത്. മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുള്ള ശീതക്കാറ്റും അടിച്ചു വീശുന്നു. കഴിഞ്ഞ എട്ടു ദിവസത്തിനിടെ നാല് ദിവസങ്ങളിൽ പലതവണ മഴ വർഷിച്ചു. മരുഭൂമികളിൽ ചെറിയ വെള്ളക്കെട്ടുകൾ രൂപാന്തരം പ്രാപിച്ചു.കഠിനമായ തണുപ്പ് അനുഭവിക്കുന്നതിനാൽ ഞായറാഴ്ച്ച മാർക്കറ്റുകളിൽ ജനത്തിരക്ക് പാടെ കുറവായിരുന്നു. വെള്ളം ഐസായി പൈപ്പിലൂടെ വെള്ളം വരാത്ത സ്ഥിതികൾ കുറെ ദിവസമായി ഉണ്ട്. പകൽ മുഴുവൻ ഇരുണ്ട് മൂടിയ അന്തരീക്ഷമായിരുന്നു. വാഹനങ്ങൾ ലൈറ്റിട്ടാണ് പകൽ മുഴുവൻ സഞ്ചരിച്ചത്. ശൈത്യവും മഴയും ശീത കാറ്റും വലിയ കാരണം തണുത്ത് വിറയ്ക്കുന്ന സാഹചര്യമാണുള്ളത്.