റിയാദ്- ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സൗദിയിലെ ഇന്ത്യൻ മിഷൻ ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ സംരംഭങ്ങൾക്ക് നൽകിയ സംഭാവനകളെ മൂൻനിർത്തി ലുലു ഹൈപ്പർമാർക്കറ്റിനെ റിയാദിലെ ഇന്ത്യൻ എംബസി ആദരിച്ചു. റിയാദിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ബഹുമതി ഫലകം ലുലു റീജനൽ ഡയറക്ടർ ഹാത്വിമിന് സമ്മാനിച്ചു.