തിരുവനന്തപുരം- നടൻ മമ്മുട്ടിക്ക് കോവിഡ്. ഇന്നലെ രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. സി.ബി.ഐ ഡറികുറിപ്പ് സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് താരം. പരിശോധനക്ക് ശേഷം മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.