മാഹി- ന്യൂമോണിയക്കൊപ്പം കോവിഡും ബാധിച്ച് പിഞ്ച് കുഞ്ഞ് മരിച്ചു. ചാലക്കരയിലെ അച്ചമ്പത്ത് അനിഷിന്റേയും, ചൊക്ലി ആണ്ടി പീടികയിലെ ലയനയുടേയും പത്ത് മാസം പ്രായമുള്ള ജഗത് വേദാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയോളമായി ശ്വാസം മുട്ടലും പിന്നിട് ന്യൂമോണിയയും ബാധിച്ച് മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ഒടുവിൽ കോവിഡ് പോസിറ്റിവായതോടെയാണ് മെഡിക്കൽ കോളജിലെത്തിച്ചത്.