കണ്ണൂർ - യുഎ.ഇ.യിലേക്ക് പോകുന്ന യത്രക്കാർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് പോകാൻ എത്തിയവർക്കാണ് വെള്ളിയാഴ്ച പോസിറ്റീവ് ആയതിനെത്തുടർന്ന്
യാത്രമുടങ്ങിയത്. യാത്രയ്ക്ക് തൊട്ടുമുമ്പായി നടത്തുന്ന റാപ്പിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. പുറത്ത് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയവർക്കും വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ പോസിറ്റീവ് ആകുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. മൂന്ന് സർവീസ് ആണ് വെള്ളിയാഴ്ച കണ്ണൂർ യു.എ.ഇ.സെക്ടറിൽ ഉണ്ടായിരുന്നത്.