തിരുവനന്തപുരം-നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി ലഭ്യമാക്കേണ്ടത് കോടതിയാണെന്ന് നടന്‍ ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അയാള്‍ തെറ്റ് ചെയ്‌തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പോലീസും കോടതിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ മേഖല അല്ലാതെ മറ്റ് ഇടങ്ങളിലും തെറ്റും ശരിയുമൊക്കേ ഇല്ലേ. നമ്മുടെ സഹപ്രവര്‍ത്തകനാണ് അല്ലെങ്കില്‍ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാന്‍ പാടില്ലാത്ത വിഷയം ഞാന്‍ എന്തിന് ചങ്ങാതി പറയണം.
അയാള്‍ തെറ്റ് ചെയ്‌തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പോലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെന്റല്ല. ഞാനതില്‍ ശരിയോ തെറ്റോ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ- ഇന്നസെന്റ് ചോദിച്ചു.