Sorry, you need to enable JavaScript to visit this website.

ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റമുക്തൻ

കോട്ടയം -  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ  ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്ന് ഫ്രാങ്കോ വ്യക്തമാക്കി. വിധി കേട്ടി ശേഷം പൊട്ടിക്കരഞ്ഞായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം. കോടതി പരിസരത്ത് ലഡു വിതരണം ചെയ്തായിരുന്നു അനുയായികൾ ആഹ്ലാദം പ്രകടിപ്പിച്ചത്. പത്ത് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ 2019 ഏപ്രിൽ 9ന് കുറ്റപത്രം സമർപ്പിച്ച കേസിൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ്് ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. രഹസ്യമൊഴി അടക്കം നാല് ഭാഗങ്ങളിലായി 4092 പേജുള്ള കുറ്റപത്രമാണുളളത്്. 

കർദിനാൽ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെ ആകെ  83 സാക്ഷികളാണുളളത്്. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ബഗൽപൂർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ  25 കന്യാസ്ത്രീകൾ, 11 വൈദീകർ, രഹസ്യ മൊഴിയെടുത്ത മജിസ്‌ട്രേട്ടുമാർ വൈദ്യ പരിശോധന നടത്തിയ ഡോക്ടർ, ബിഷപിന്റെ ഡ്രൈവർ ഇവരും സാക്ഷികളാണ്്.ബിഷപിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, കുറവിലങ്ങാട് മഠത്തിലെ സന്ദർശക രജിസ്റ്റർ തുടങ്ങി 122 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി.

മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ െൈലംഗികമായി ദുരുപയോഗം ചെയ്യൽആവർത്തിച്ചുള്ള ബലാൽസംഘം
അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണംപ്രകൃതിവിരുദ്ധ ലൈംഗിക പീഡനംഅന്യായമായ തടഞ്ഞുവെയ്ക്കൽ
സ്ത്രീകൾക്കെതിരായ  ലൈംഗിക അതിക്രമം,ഭീഷണിപ്പെടുത്തൽ  എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്.

2020 സെപ്റ്റംബർ 16 വിചാരണ തുടങ്ങി. 105 ദിവസങ്ങളിലായി നടന്ന വിചാരണയിൽ കന്യാസ്ത്രീയെ ഒൻപത് ദിവസം വിസ്തരിച്ചു

 
കേസിന്റെ നാൾ വഴി
 

2018 മാർച്ച് 26

ജലന്ധറിലെ മദർ സുപ്പീരിയർക്ക് കന്യാസ്ത്രീയുടെ പരാതി

 2018 ജൂൺ 2
ഇടവക വികാരിയുടെ അനുരഞ്ജന ശ്രമം

 
2018 ജൺ 27
കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി

 2018 ജൂൺ 28
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം വൈക്കം ഡിവൈഎസ്പിക്ക്

 2018 ജൂലൈ 1
കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

ജൂലൈ 5
കന്യാസ്ത്രീയുടെ രഹസ്യമൊഴി ചങ്ങനാശേരി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

 ജൂലൈ 18
കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമാണെന്ന് കണ്ടെത്തി പിന്നീട് തള്ളി

 ജൂലൈ 25,29
കേസിൽ നിന്ന് പിൻമാറാൻ കന്യാസ്ത്രീയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും പണവും സ്ഥലവും നൽകി സ്വാധീനിക്കാൻ ശ്രമ
 
ഓഗസ്റ്റ് 10 മുതൽ 14 വരെ

അന്വേഷണസംഘം ജലന്ധറിൽ. 11ന് ബിഷപ്പിനെ ചോദ്യം ചെയ്തു

 ഓഗസ്റ്റ് 28
വധിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി

സെപ്റ്റംബർ 19
ബിഷപ് ചോദ്യം ചെയ്യലിനായി ഹാജരായി

 
സെപ്റ്റംബർ 21
ബിഷപ്പ് അറസ്റ്റിൽ

 സെപ്റ്റംബർ 24
ബിഷപ് റിമാൻഡിൽ

ഒേേക്ടാബർ 15
ബിഷപ്പിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം. 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം ജാമ്യം.

 2019 ഏപ്രിൽ 9
കുറ്റപത്രം സമർപ്പിച്ചു

 2020 ജനുവരി 25
വിചാരണ കൂടാതെ ഒഴിവാക്കണമെന്ന്ാവശ്യപ്പെട്ട് ബിഷപ്പിന്റെ വിടുതൽ ഹർജി
വിടുതൽ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും പിന്നീട് തള്ളി

2020 സെപ്റ്റംബർ 16
രഹസ്യ വിചാരണ ആരംഭിച്ചു്

2021 ഡിസംബർ 29
വിചാരണ പൂർത്തിയായി

 2022 ജനുവരി 10
വിധി പറയാൻ മാറ്റി

Latest News