Sorry, you need to enable JavaScript to visit this website.

ഹരിത വിവാദം; മൂന്ന് എം.എസ്.എഫ് നേതാക്കളെ സസ്‌പെന്റ് ചെയ്തു

കോഴിക്കോട്- എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ മുസ്‌ലിം ലീഗില്‍ നടപടി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ഫവാസ്, മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവര്‍ക്കെതിരെയാണ് നടപടി. മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് മൂന്ന് പേരെയും നീക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി.
കഴിഞ്ഞ ദിവസം ലത്തീഫ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെയടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹരിത വിവാദത്തില്‍ എം.എസ്.എഫിന്റെ മിനുട്‌സ് തിരുത്താന്‍ പി.എം.എ സലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനതിന് തയ്യാറായിരുന്നില്ലെന്നും ലത്തീഫ് പറഞ്ഞു. ഒറിജിനല്‍ മിനുട്‌സ് എം.എസ്.എഫ് നേതാക്കളുടെ പക്കലാണ്, തന്റെ കൈയിലില്ല. മിനുട്‌സിന് വേണ്ടി പോലീസിപ്പോഴും തനിക്ക് പിറകെയാണ്. ഒറിജിനല്‍ മിനുട്‌സ് പോലീസിന് കൊടുക്കാതെ തിരുത്തിയ മിനുട്‌സാണ് കൊടുക്കുന്നതെങ്കില്‍, താന്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പി.കെ നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാര്‍ട്ടിയില്‍ നിന്നടക്കം സസ്‌പെന്റ് ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചത്.
 

Latest News