തുറൈഫ്- പൊതുയിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതും മാസങ്ങളായി അനന്തമായി നിർത്തിയിട്ടിരിക്കുന്നതുമായ വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് നഗരസഭ അറിയിച്ചു.നഗരത്തിന്റെ പ്രധാനയിടങ്ങളിൽ നൂറ് കണക്കിന് വാഹനങ്ങളാണ് ഉപയോഗിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ഇട്ടിരിക്കുന്നത്. ഷാറ ആം, സെനാഇയ്യ, ഷാറ ആയിഷ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കും വിധത്തിൽ റോഡ് സൈഡിലും മറ്റും ഉപേക്ഷിച്ചിരിക്കുന്നത്. വാഹനങ്ങൾ കണ്ടെടുക്കും മുമ്പ് നോട്ടീസ് പതിച്ചു ഒരാഴ്ച സമയപരിധി നൽകിയ ശേഷം മാത്രമേ കൊണ്ട് പോകുകയുള്ളൂ. ഇങ്ങനെ എടുത്ത വാഹനങ്ങൾ നിശ്ചിത ദിവസം വരെ ഉടമസ്ഥരെ പ്രതീക്ഷിക്കുകയും അവർ വന്നാൽ പിഴയോടെ വാഹനം വിട്ടു നൽകുകയും ചെയ്യും. വന്നില്ലെങ്കിൽ വിൽപ്പന നടത്തുമെന്നും ്അധികൃതർ വ്യക്തമാക്കി.